അനന്തപുരി എഫ് എം നിർത്തിയ കേന്ദ്ര നടപടി പിൻവലിക്കണം: വി ശിവദാസൻ എംപി  • Dr V Sivadasan M.P
  • 22-07-2023

അനന്തപുരി എഫ് എം നിർത്തിയ കേന്ദ്ര നടപടി വൈവിധ്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.

നാല്പത്തഞ്ച് ലക്ഷത്തോളം ശ്രോതാക്കളുള്ള മലയാളികളുടെ റേഡിയോ ചാനലാണ് അനന്തപുരി എഫ്.എം. മലയാള ഭാഷയെയും സംസ്‌കാരത്തെയും പോഷിപ്പിച്ചു ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനന്തപുരി എഫ് എം ആരംഭിച്ചത്. 2005 ലെ കേരളപ്പിറവി ദിനത്തിലാണ് അനന്തപുരി എഫ് എം പ്രക്ഷേപണം ആരംഭിച്ചത്. ഏവർക്കും പ്രിയപ്പെട്ട ഈ ചാനൽ നിർത്താനാണ് യൂണിയൻ സർക്കാരിന്റെ തീരുമാനം. മലയാള ഭാഷയ്ക്കു തന്നെ എതിരായ ഒരു നീക്കമാണിത്. 'ബഹുജന ഹിതായ, ബഹുജന സുഖായ' എന്ന ആകാശവാണിയുടെ ആപ്തവാക്യത്തിന് നിരക്കാത്ത രീതിയിൽ , പ്രാദേശികസ്വരങ്ങളെ ഇല്ലാതാക്കുന്ന ഈ നടപടി അതിശക്തമായി തന്നെ എതിർക്കപ്പെടണം.

അനന്തപുരി എഫ് എം ചാനലിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം യൂണിയൻ സർക്കാർ പിൻവലിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.