മണിപ്പൂർ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം , പ്രധാനമന്ത്രി മൗനം വെടിയണം. റൂൾ 267 പ്രകാരം വി ശിവദാസൻ എംപി നോടീസ് നൽകി
അതിഭീകരമായ വർഗീയ കലാപത്തിനും ഹിംസയ്ക്കും ഇരയാവുകയാണ് മണിപ്പൂരിലെ ജനങ്ങൾ . ജീവനും സ്വത്തിനും മാനത്തിനും സംരക്ഷണം നൽകുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ട സർക്കാരാണ് മണിപ്പൂരിലേത്. എന്നാൽ ഇത്രയും ഹീനമായ ദുരവസ്ഥയിലും , മണിപ്പൂരിനെക്കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല എന്നത് ലജ്ജിപ്പിക്കുന്നതാണ്.
വർഗീയ ആക്രമണങ്ങളിൽ നൂറു കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുമ്പോഴും കാഴ്ചക്കാരായി തുടരുകയാണ് സർക്കാർ.
മുന്നൂറോളം പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. രാഷ്ട്രീയലാഭം ലക്‌ഷ്യം വെച്ചുള്ള വിഭാഗീയ നയങ്ങളാണ് ഈ ദുരവസ്ഥയിലേക്ക് നയിച്ചത്. വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യുകയും മണിപ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം പകരുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.