കന്റോൺമെന്റ്കളിലെ സിവിൽ പ്രദേശങ്ങൾ അടുത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ ലയിപ്പിയ്ക്കുമെന്നു പ്രതിരോധവകുപ്പ്



  • Dr V Sivadasan M.P
  • 24-07-2023

കന്റോൺമെന്റുകളിലെ സിവിൽ പ്രദേശങ്ങളും അവയ്ക്ക് ചുറ്റുമുള്ള മുനിസിപ്പൽ പ്രദേശങ്ങളും തമ്മിൽ ഭരണപരമായ ഏകീകരണം സാധ്യമാക്കുന്നതിന് കന്റോൺമെന്റുകളുടെ സിവിൽ ഏരിയകൾ അയൽ മുനിസിപ്പാലിറ്റികളുമായി ലയിപ്പിക്കുമെന്നു കന്റോൺമെന്റ്കളിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ പ്രതിരോധവകുപ്പ് മറുപടി നൽകി.

ഒരു കന്റോൺമെന്റിന്റെ ഭാഗമായ ഏതെങ്കിലും സിവിൽ പ്രദേശം തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ആയാൽ അത്തരം കന്റോൺമെന്റ് ബോർഡിന്റെയോ കന്റോൺമെന്റ് വികസന ഫണ്ടിന്റെയോ സ്വത്തുക്കളും ബാധ്യതകളും അതാത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല ആകും എന്നും മറുപടിയിൽ പറയുന്നു.

നിലവിൽ ഹിമാചൽ പ്രദേശിലെ ഖാസ്യോൾ കന്റോൺമെന്റ് 2023 ഏപ്രിൽ 24 മുതൽ പൂർണമായും ഡീനോട്ടിഫൈ ചെയ്തതായി പ്രതിരോധവകുപ്പ് അറിയിച്ചു.