ദേശീയ എസ്.സി ഫെല്ലോഷിപ്പ് കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചു
ദേശീയ എസ് സി ഫെല്ലോഷിപൂക്കളുടെ എണ്ണവും അനുവദിക്കുന്ന തുകയും വൻതോതിൽ മോഡി സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ സാമൂഹ്യനീതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇത് വെളിപ്പെട്ടത്.
2018 -19 ൽ 6824 ദളിത് ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിച്ച ഫെല്ലോഷിപ്പ് , 2022-23 ആയപ്പോ 3613 ആയി ചുരുങ്ങിയിരിക്കുകയാണ്.
2018 -19 (6824 ), 2019-20 (4991 ), 2020 -21 (3982 ), 2021-22 (3716 ) , 2022-23 (3613 ) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു വര്ഷങ്ങളിലെ ഫെല്ലോഷിപ്പുകളുടെ എണ്ണം.
ഫെല്ലോഷിപ്പുകൾക്കായി അനുവദിച്ച തുകയും വൻതോതിൽ കുറഞ്ഞു. 2018 19ൽ 245 കോടി അനുവദിച്ചപ്പോൾ , 2022-23 ൽ തുക 134 കോടിയായി ചുരുങ്ങി. 2018-19(245.19), 2019-20(204.04), 2020-21(133.10), 2021-22(127.85), 2022-23(134.07) എന്നിങ്ങനെ ആണ് അനുവദിച്ച തുക.
ശാസ്ത്രീയ ഗവേഷണത്തിനും സാമൂഹ്യനീതിക്കും നേരെയുള്ള കടന്നാക്രമണം ആണ് മോഡി സർക്കാർ നടത്തുന്നത് . കടുത്ത സാമൂഹ്യ സാമ്പത്തികപിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് ബിജെപി യുടെ നയം പ്രതിഷേധാർഹമാണെന്ന് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.