ദേശീയപാതാ നിർമാണത്തിനു ഗതിവേഗം കുറഞ്ഞെന്നു കണക്കുകൾ



  • Dr V Sivadasan M.P
  • 09-08-2023

ഇന്ത്യയിൽ പ്രതിവർഷമുള്ള ദേശീയപാതാനിർമാണം കുറഞ്ഞു വരുന്നതായി രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി നൽകിയ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം 2020-21ൽ 13,327 കി മീറ്റർ ദേശീയപാത നിർമാണം പൂർത്തിയായിരുന്നു . ഇത് 2021-22ൽ 10,457 കിലോമീറ്റർ ആയി കുറഞ്ഞു. 2022-23ൽ ഇത് വീണ്ടും കുറഞ്ഞ് 10,331 കിലോമീറ്റർ ആയി. 2023-24ൽ ജൂൺ മാസം വരെ 2,250 കിലോ മീറ്റർ മാത്രമാണ് പൂർത്തിയായത്.

ദേശീയപാത പുതുക്കിപ്പണിയുന്ന നിരക്കിലും കുറവുണ്ട്. 2020-21ൽ 4,907 കിലോമീറ്റർ പുതുക്കിപ്പണിഞ്ഞത് 2021-22ൽ 2,790 കിലോമീറ്റർ ആയി കുറഞ്ഞു. 2022-23ൽ അത് വീണ്ടും കുറഞ്ഞു 2,152 കിലോമീറ്റർ ആയി. 2023-24 ജൂൺ മാസം വരെയുള്ള കണക്ക് പ്രകാരം 446 കിലോമീറ്റർ മാത്രമാണ് പുതുക്കി പണിഞ്ഞത്.

മാർച്ച് 2022 ൽ തന്നെ നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം 3.48 ലക്ഷം കോടി ആയി ഉയർന്നതായി വാർത്തകൾ വന്നിരുന്നു. വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുന്ന തിരക്കിൽ, അടിസ്ഥാന സൗകര്യവികസനത്തിൽ ശ്രദ്ധിക്കാൻ മോഡി സർക്കാരിന് കഴിയുന്നില്ലെന്നു വി ശിവദാസൻ എംപി അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനാണ് ബിജെപി സർക്കാർ മുൻഗണന നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.